പരിശുദ്ധ കാതോലിക്കാ ബാവയുടെ കല്പന (Ecclesiastical order from H.H Didymus I )

പ്രിയരേ, പരിശുദ്ധ സഭയുടെ ഭരണ ഘടനക്ക് വിരുദ്ധമായും, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുക്കുകയോ പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിക്കുകയോ ചെയ്യാതെ, ഒരു വൈദികനെ, മലങ്കര സഭയുടെ അംഗീകാരമില്ലാത്ത സേവേറിയോസ് മൂസാ ഗുര്‍ഗാന്‍ എന്നയാള്‍ മേല്പട്ടക്കാരനായി വാഴിച്ച വിവരം പത്ര മാധ്യമങ്ങളിലൂടെ നമ്മുടെ ശ്രദ്ധയില്‍പെടുകയുണ്ടായി. ഈ വിധം അനധികൃതമായി മേല്പട്ടക്കാരായി വരുന്ന ആരെയും നമ്മുടെ ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുകയോ, എപ്പിസ്കൊപ്പായ്ക്കടുത്ത ബഹുമാനാദരവുകള്‍ നല്‍കി സ്വീകരിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ല എന്ന് നാം കര്‍ശനമായികല്‍പ്പിക്കുന്നു