Dallas Area- 2013 Regional Sunday School Competition Champions

 

St.Marys Orthodox Valiyapalli winners of Dallas Area  Regional Sunday School Competition Championship trophy for the year 2013.

sschool2013

ഡാളസ്‌: സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തിന്റെ സതേണ്‍ റീജിയന്‍ സണ്‍ഡേ സ്‌കൂള്‍ മത്സരത്തില്‍ കൂടുതല്‍ പോയിന്റ്‌ നേടിയ ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി സണ്‍ഡേ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കി.

മാര്‍ച്ച്‌ 16-ന്‌ ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ നടന്ന മത്സരത്തില്‍ സതേണ്‍ റീജിയനിലെ ഏഴ്‌ പള്ളികളുടെ സണ്‍ഡേ സ്‌കൂളുകള്‍ മത്സരത്തില്‍ പങ്കെടുത്തു.


വലിയ പള്ളി വികാരി ഫാ. രാജു ദാനിയേല്‍, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ഏബ്രഹാം, സണ്‍ഡേ സ്‌കൂള്‍ സെക്രട്ടറി സംഗീത തോമസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സണ്‍ഡേ സ്‌കൂള്‍ ഇത്‌ തുടര്‍ച്ചയായ നാലാം തവണയാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കുന്നത്‌.

സമാപന ചടങ്ങില്‍ റവ ഫാ. ബിനു മാത്യു, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ഏബ്രഹാമിന്‌ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ സമ്മാനിച്ചു.

Malankara Orthodox Syrian Church,Diocese of South-West America, 3101 Hopkins Rd Beasley, TX 77417 Ph: 281.403.0670 · Fax: 281-459-0814

Copyright © 2009 Diocese of South-West America. All Rights Reserved.